---
title: "പേരാമ്പ്രയില്‍ ഓര്‍ത്തോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Ortho medical camp organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311542/ortho-medical-camp-organized-in-perambra"
published_at: "2025-08-28T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b016268a512_2_0000_ATTACH__copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഓര്‍ത്തോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: സമഗ്ര ശിക്ഷ കേരള, കോഴിക്കോട്‌പേരാമ്പ്ര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ചലനപരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഓര്‍ത്തോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: സമഗ്ര ശിക്ഷ കേരള, കോഴിക്കോട്‌പേരാമ്പ്ര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ചലനപരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഓര്‍ത്തോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു ഉദ്ഘാടനം ചെയ്തു.

ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബദല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പഠിക്കുന്ന പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. കുട്ടികള്‍ക്കാവശ്യമായ സഹായ ഉപകരണങ്ങളും തെറാപ്പി സേവനങ്ങളും ക്യാമ്പില്‍ നിര്‍ദ്ദേശിച്ചു.

ഡോ. ഫര്‍ഹാന (ജില്ലാ ആശുപത്രി, വടകര), ഓര്‍ത്തോ ടെക്ക്‌നീഷ്യന്‍ മിഥുന്‍രാജ് കെ.പി. എന്നിവര്‍ മെഡിക്കല്‍ സെഷന് നേതൃത്വം നല്‍കി. ബി.ആര്‍.സി. പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 33 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ ടി.കെ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പി.കെ. ഹിമ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എ.വി. കവിത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജിമ സ്വാഗതവും സി.ആര്‍.സി.സി. ഭവിത എ.കെ.എം. നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311542/ortho-medical-camp-organized-in-perambra)