---
title: "മദീന മുനവ്വറ സംഗമം ചെമ്പനോടയിൽ "
english_title: "Madeena Munavvara Sangamam at Chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311555/madeena-munavvara-sangamam-at-chembanoda"
published_at: "2025-08-28T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01a3f37d39_2_0000_ATTACH.jpg"
keywords: []
---

# മദീന മുനവ്വറ സംഗമം ചെമ്പനോടയിൽ 

> **Lead Summary:** **പേരാമ്പ്ര**: ''തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട്'' എന്ന റബീഅ് ക്യാംപയിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ ചെമ്പനോട മദ്രസയില്‍ ''മദീന മുനവ്വറ'' സംഗമം നടത്തി.

## Article Content

**പേരാമ്പ്ര**: ''തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട്'' എന്ന റബീഅ് ക്യാംപയിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ ചെമ്പനോട മദ്രസയില്‍ ''മദീന മുനവ്വറ'' സംഗമം നടത്തി.

എസ്.എം.എഫ്. പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍ ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ''ബഹുസ്വരതയുടെ മദീന'' എന്ന വിഷയത്തെ ആസ്പദമാക്കി ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. തണ്ടോറ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ആവള ഹമീദ് സ്വാഗതവും അഷറഫ് മിട്ടിലേരി നന്ദിയും അറിയിച്ചു. വി.എം. മൊയ്തു മൗലവി, സഫ്വാന്‍ ഹൈത്തമി, കോടേരി മൊയ്തി, തണ്ടോറ മമ്മിഹാജി, ചാത്തോത്ത് കുഞ്ഞമ്മത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311555/madeena-munavvara-sangamam-at-chembanoda)