---
title: "കുറ്റ്യാടി ബസ് മത്സര ഓട്ടം: പെര്‍മിറ്റ് റദ്ദാക്കിയ കലക്ടറുടെ നടപടി മാതൃകാപരമെന്നു കേരള യൂത്ത് ഫ്രണ്ട് (എം)"
english_title: "Kuttiyadi Bus Race: Kerala Youth Front (M) says Collector's action in cancelling permit is exemplary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311607/kuttiyadi-bus-race-kerala-youth-front-m-says-collectors-action-in-cancelling-permit-is-exemplary"
published_at: "2025-08-28T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b052f3b7c21_2_0000_ATTACH__copy.JPG"
keywords: []
---

# കുറ്റ്യാടി ബസ് മത്സര ഓട്ടം: പെര്‍മിറ്റ് റദ്ദാക്കിയ കലക്ടറുടെ നടപടി മാതൃകാപരമെന്നു കേരള യൂത്ത് ഫ്രണ്ട് (എം)

> **Lead Summary:** **കോഴിക്കോട്**: കുറ്റ്യാടി റൂട്ടില്‍ ബസ്സുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് കലക്ടര്‍ സ്വീകരിച്ച നടപടിയെ കേരള യൂത്ത് ഫ്രണ്ട് (എം) മാതൃകാപരമെന്നു വിശേഷിപ്പിച്ചു.ആഗസ്റ്റ് 26-ന് കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് യോഗത്തില്‍ KL-11 AG 3339 ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

## Article Content

**കോഴിക്കോട്**: കുറ്റ്യാടി റൂട്ടില്‍ ബസ്സുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് കലക്ടര്‍ സ്വീകരിച്ച നടപടിയെ കേരള യൂത്ത് ഫ്രണ്ട് (എം) മാതൃകാപരമെന്നു വിശേഷിപ്പിച്ചു.ആഗസ്റ്റ് 26-ന് കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് യോഗത്തില്‍ KL-11 AG 3339 ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജവാദിന്റെ മാതാവ് എസ്പിക്കും കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.പെര്‍മിറ്റ് റദ്ദാക്കിയത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഐടി കോ-ഓര്‍ഡിനേറ്റര്‍ ഇടി സനീഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311607/kuttiyadi-bus-race-kerala-youth-front-m-says-collectors-action-in-cancelling-permit-is-exemplary)