---
title: "കാട്ടുപന്നി ശല്ല്യം രൂക്ഷം; കൃഷികള്‍ നശിപ്പിച്ചു"
english_title: "Wild boars are rampant; crops are being destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311691/wild-boars-are-rampant-crops-are-being-destroyed"
published_at: "2025-08-29T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b12c3d6baa0_vazha.JPG"
keywords: []
---

# കാട്ടുപന്നി ശല്ല്യം രൂക്ഷം; കൃഷികള്‍ നശിപ്പിച്ചു

> **Lead Summary:** **പന്തിരിക്കര :** ചങ്ങരോത്ത് പഞ്ചായത്തിലെ വലിയപറമ്പ് ഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു. കോഴിക്കുന്നമ്മല്‍ വിനോദന്റെ വീട്ടിലെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. കൃഷിയിടത്തിലെ വാഴ, കപ്പ, ചേമ്പ് ഉള്‍പ്പെടെ ആയിരക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്.

## Article Content

**പന്തിരിക്കര :** ചങ്ങരോത്ത് പഞ്ചായത്തിലെ വലിയപറമ്പ് ഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു. കോഴിക്കുന്നമ്മല്‍ വിനോദന്റെ വീട്ടിലെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. കൃഷിയിടത്തിലെ വാഴ, കപ്പ, ചേമ്പ് ഉള്‍പ്പെടെ ആയിരക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്.

സമീപത്തെ ചെറിയ കാടുകളില്‍ പന്നികളും മുള്ളന്‍ പന്നിയും താവളമാക്കി രാത്രി കാലങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്. വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ കാട്ടുമൃഗ ശല്യം അനുഭവിക്കുകയാണ്.

കടംവാങ്ങിയും വായ്പ എടുത്തും ചെയ്യുന്ന കൃഷികള്‍ ഫലം കാണാറാകുമ്പോഴേക്കും കാട്ടു പന്നികള്‍ കയറി നശിപ്പിക്കുകയാണ്. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ കഴിയുന്ന നിരവധി കര്‍ഷകരാണ് കാട്ടുപന്നിയുടെ ചെയ്തികള്‍കൊണ്ട് വലയുന്നത്. ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തോ, കൃഷി വകുപ്പോ മുന്‍കൈ എടുക്കുന്നില്ലെന്ന് ആരോപണം ശക്തമാവുന്നു.

നിരവധി തവണ പരാതി നല്‍കിയിട്ടും വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ എങ്ങനെ കൃഷി ചെയ്യുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311691/wild-boars-are-rampant-crops-are-being-destroyed)