---
title: "പാലേരി ജനകീയ പാലിയേറ്റീവ് ക്ലിനിക് ശിലാസ്ഥാപനം നാളെ "
english_title: "Paleri Public Palliative Clinic Foundation Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31180/paleri-public-palliative-clinic-foundation-tomorrow"
published_at: "2022-03-11T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b774acec6d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാലേരി ജനകീയ പാലിയേറ്റീവ് ക്ലിനിക് ശിലാസ്ഥാപനം നാളെ 

> **Lead Summary:** **പേരാമ്പ്ര**: പാലേരി കുയിമ്പില്‍ പാലം പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് തണല്‍ ചെയര്‍മാന്‍ ഡോ : ഇദിരീസ് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: പാലേരി കുയിമ്പില്‍ പാലം പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് തണല്‍ ചെയര്‍മാന്‍ ഡോ : ഇദിരീസ് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഈ പാലിയേറ്റീവ് ട്രസ്റ്റ് കിടപ്പിലായ രോഗികള്‍ക്ക് ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. 40 വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് രാവിലെ 9 മുതല്‍ 4 വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

പരേതനായ മാവിലാട്ട് അബ്ദുല്ല ഹാജിയുടെ സ്മരണക്കു വേണ്ടി കുടുംബം സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് ക്ലിനിക് നിര്‍മിക്കുന്നത്.

നിര്‍ധന രോഗികള്‍ക്ക് ചികിത്സ, മെഡിക്കല്‍ ഷോപ്പ്, ലബോറട്ടറി, ഫിസിയോ തെറാപ്പി, ഡോക്ടര്‍മാരുടെ ഒ.പി തുടങ്ങിയ സേവനങ്ങളാണ് പുതിയ ക്ലിനിക്കില്‍ ഉണ്ടാവുക.

പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ മേനിക്കണ്ടി അബ്ദുല്ല, റാഫി കൂനിയോട്, പി.കെ. മുനീര്‍ പാലേരി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31180/paleri-public-palliative-clinic-foundation-tomorrow)