---
title: "ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ഓണാഘോഷ പരിപാടികള്‍ നടന്നു"
english_title: "Onam celebrations were held at Cheruvannur North MLP School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311825/onam-celebrations-were-held-at-cheruvannur-north-mlp-school"
published_at: "2025-08-29T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b195a65425b_2_0000_ATTACH__copy.JPG"
keywords: []
---

# ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ഓണാഘോഷ പരിപാടികള്‍ നടന്നു

> **Lead Summary:** **ചെറുവണ്ണൂ**ര്‍: ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ 'പൂവിളി 2025' ഓണാഘോഷ പരിപാടികള്‍ നടന്നു. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ''മനുഷ്യ നന്മയും സാഹോദര്യവും വിളിച്ചോതുന്ന മലയാളികളുടെ ദേശീയോത്സവമാണ് ഓണം'' എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ചെറുവണ്ണൂ**ര്‍: ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ 'പൂവിളി 2025' ഓണാഘോഷ പരിപാടികള്‍ നടന്നു. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ''മനുഷ്യ നന്മയും സാഹോദര്യവും വിളിച്ചോതുന്ന മലയാളികളുടെ ദേശീയോത്സവമാണ് ഓണം'' എന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പൂക്കളം ഒരുക്കി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ അജയ് ഗോപാല്‍ വിതരണം ചെയ്തു.

ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് പി.വി. ബീന, തറമല്‍ അഷ്‌റഫ്, പി. ജിതേഷ് കുമാര്‍, പി.കെ. ഷിജി, എം.പി.ടി.എ. പ്രസിഡന്റ് കെ.ടി. പ്രജിത, എസ്.ബി. ഷബിന്‍, കെ. ജുമൈല എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311825/onam-celebrations-were-held-at-cheruvannur-north-mlp-school)