---
title: "അന്താരാഷ്ട്ര വൃക്ക ദിനാചരണം; ബോധവല്‍ക്കരണ ക്ലാസുമായി പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളജ്"
english_title: "International Kidney Day; CKGM Government College, Perambra with awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31190/international-kidney-day-ckgm-government-college-perambra-with-awareness-class"
published_at: "2022-03-11T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b81f668a0c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അന്താരാഷ്ട്ര വൃക്ക ദിനാചരണം; ബോധവല്‍ക്കരണ ക്ലാസുമായി പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളജ്

> **Lead Summary:** ** പേരാമ്പ്ര:** അന്താരാഷ്ട്ര വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്കകളുടെ ആരോഗ്യം, വൃക്കകളെ ബാധിക്കുന്ന പ്രാധാന രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളജില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** അന്താരാഷ്ട്ര വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്കകളുടെ ആരോഗ്യം, വൃക്കകളെ ബാധിക്കുന്ന പ്രാധാന രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളജില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കോഴിക്കോട് ഇക്‌റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോളജ് എന്‍.എസ്.എസ് യൂണിറ്റുകളാണ് പരിപാടി സംഘടിപ്പിച്ചത്.

ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത വൃക്ക രോഗ വിദഗ്ദന്‍ ഡോ. അരവിന്ദ് കൃഷ്ണകുമാര്‍ സെഷന്‍ കൈകാര്യം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് കോളജ് ക്യാമ്പസില്‍ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. നസ്ല ഷറിന്‍, ആഗ്‌നേയ, ശ്രീധ്വജ്, അലക്‌സ് ജോണ്‍, കൃഷ്‌ണേന്ദു, ദേവനന്ദ, പ്രോഗ്രാം ഓഫിസര്‍മാരായ പ്രത്യുഷ ബി.പി. കെ, വിനോദ് പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31190/international-kidney-day-ckgm-government-college-perambra-with-awareness-class)