---
title: "ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഫൈറ്റേഴ്സ് പാലേരി"
english_title: "Fighters Paleri organizes Onam celebrations and family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312020/fighters-paleri-organizes-onam-celebrations-and-family-reunion"
published_at: "2025-08-30T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c8b0b0977_MEjAR.JPG"
keywords: []
---

# ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഫൈറ്റേഴ്സ് പാലേരി

> **Lead Summary:** **പാലേരി: **വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ കെഎസ്ഇഎസ്എല്‍ യൂണിറ്റ് ഫൈറ്റേഴ്സ് പാലേരിയടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**പാലേരി: **വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ കെഎസ്ഇഎസ്എല്‍ യൂണിറ്റ് ഫൈറ്റേഴ്സ് പാലേരിയടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

**
**

**

**

പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി പാലേരിയൂണിറ്റ് രക്ഷാധികാരി മേജര്‍ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഈ കൂട്ടായമ സ്നേഹത്തോടെയും പരിചരണത്തോടെയും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ട് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാലേരിയൂണിറ്റ് ജവാന്‍ അബ്ദുള്ള പുനത്തില്‍ അധ്യക്ഷത വഹിച്ചു.

കെഎസ്ഇഎസ് എല്‍ ബ്ലോക്ക്ട്രഷറര്‍ എം.വി ബാലകൃഷ്ണന്‍, പാലേരിയൂണിറ്റ് വനിത വിങ്പ്രസിഡണ്ട് ബീന ചന്ദ്രന്‍, എം.കെ രാജന്‍, ഹോണറി ക്യാപ്റ്റന്‍ ശ്രീധരന്‍ ആയോളി, സി.പി കുമാരന്‍, ഹരിപ്രസാദ്, കെ  വിശ്വനാഥന്‍, വി.വി കുഞ്ഞികൃഷ്ണന്‍, സുരേഷ് മാരാര്‍, അമ്പിളി ഷാജു, തുടങ്ങിയവര്‍ സംസാരിച്ചു.

ഷാജുമോന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫൈറ്റേഴ്സ് ട്രഷറര്‍  ഇ.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.  തുടര്‍ന്ന് ഗാനാലവപനവും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312020/fighters-paleri-organizes-onam-celebrations-and-family-reunion)