---
title: "ആര്‍.കെ മൂസയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു"
english_title: "Muslim League Committee condoles the death of R.K. Musa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312045/muslim-league-committee-condoles-the-death-of-rk-musa"
published_at: "2025-08-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2dc8e3c8cd_anus.jpg"
keywords: []
---

# ആര്‍.കെ മൂസയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** **ചാലിക്കര: **മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭനായ ആര്‍.കെ മൂസ സാഹിബിന്റെ നിര്യാണത്തില്‍ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

## Article Content

**ചാലിക്കര: **മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭനായ ആര്‍.കെ മൂസ സാഹിബിന്റെ നിര്യാണത്തില്‍ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

നൊച്ചാട് പഞ്ചായത്തില്‍ മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മൂസ സാഹിബിന്റെ വേര്‍പാട് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്ന് നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ ഇബ്രാഹിം, എസ്.കെ. അസൈനാര്‍, കെ അബൂബക്കര്‍, സി അബ്ദുള്ള, കെ.എം ഷാമില്‍, കെ.കെ ഹാരിസ്, എ നാസര്‍, കെ. ആശിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312045/muslim-league-committee-condoles-the-death-of-rk-musa)