---
title: "റേഷൻ കടകൾ നാളെ തുറക്കും"
english_title: "Ration shops will open today, holiday tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312065/ration-shops-will-open-today-holiday-tomorrow"
published_at: "2025-08-30T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2f39529efb_2_0000_ATTACH__copy.JPG"
keywords: []
---

# റേഷൻ കടകൾ നാളെ തുറക്കും

> **Lead Summary:** **കോഴിക്കോട്**: ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കുന്നതിനാല്‍, ഞായറാഴ്ച ജില്ലയിലെ എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ഒന്നിന് (തിങ്കള്‍) റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും.

## Article Content

**കോഴിക്കോട്**: ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കുന്നതിനാല്‍, ഞായറാഴ്ച ജില്ലയിലെ എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ഒന്നിന് (തിങ്കള്‍) റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും.

ഞായറാഴ്ച പ്രവൃത്തിദിവസം ആയതിനാല്‍, അതിനുപകരം സെപ്റ്റംബര്‍ ആറിന് റേഷന്‍ കടകള്‍ക്ക് അവധി ലഭിക്കും. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടിന് ആരംഭിക്കും.

എ.എ.വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരും. ഇതുവരെ കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്റ്റംബറില്‍ വാങ്ങാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312065/ration-shops-will-open-today-holiday-tomorrow)