---
title: "മാവേലിക്കസ് ദീപാലങ്കാരം നാളെ"
english_title: "Mavelikus Deepalankaram tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312074/mavelikus-deepalankaram-tomorrow"
published_at: "2025-08-30T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b302237ed78_2_0000_ATTACH__copy.JPG"
keywords: []
---

# മാവേലിക്കസ് ദീപാലങ്കാരം നാളെ

> **Lead Summary:** **കോഴിക്കോട്:** സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷമായ മാവേലിക്കസ് 2025ന്റെ ഭാഗമായി നഗരത്തിന്റെ ദീപാലങ്കാര സ്വിച്ച് ഓണ്‍ നാളെ രാത്രി ഏഴിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

## Article Content

**കോഴിക്കോട്:** സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷമായ മാവേലിക്കസ് 2025ന്റെ ഭാഗമായി നഗരത്തിന്റെ ദീപാലങ്കാര സ്വിച്ച് ഓണ്‍ നാളെ രാത്രി ഏഴിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

മാനാഞ്ചിറ കേന്ദ്രീകരിച്ച് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോര്‍പ്പറേഷനും ചേര്‍ന്നാണ് നഗരത്തില്‍ ദീപാലങ്കാരം ഒരുക്കുന്നത്. സിഎസ്‌ഐ പള്ളി, എസ്.എം. സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, ഓള്‍ഡ് കോര്‍പ്പറേഷന്‍ കെട്ടിടം, ടൗണ്‍ഹാള്‍, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, പാളയം, കുറ്റിച്ചിറ, തളി, കടപ്പുറം, മിഠായി തെരുവ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൊക്കെ തീമാറ്റിക് ഡിസൈനിലായിരിക്കും അലങ്കാരം.ദീപഭംഗി സെപ്റ്റംബര്‍ ഏഴുവരെ ആസ്വദിക്കാനാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312074/mavelikus-deepalankaram-tomorrow)