---
title: " കെ. പാച്ചര്‍ക്ക് മേപ്പയ്യൂരിന്റെ അന്ത്യാഞ്ജലി"
english_title: "Meppayyur pays last respects to K. Patchar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312120/meppayyur-pays-last-respects-to-k-patchar"
published_at: "2025-08-31T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3a7938e7a1_2_0000_ATTACH__copy.JPG"
keywords: []
---

#  കെ. പാച്ചര്‍ക്ക് മേപ്പയ്യൂരിന്റെ അന്ത്യാഞ്ജലി

> **Lead Summary:** **മേപ്പയ്യൂര്‍:**മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റും ജനതാദള്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചര്‍ക്ക് മേപ്പയ്യൂര്‍ പൗരാവലി നല്‍കി.മേപ്പയ്യൂര്‍ ടൗണില്‍ നടന്ന മൗനജാഥക്കും സര്‍വ്വകക്ഷി അനുശോചനയോഗത്തിനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ അധ്യക്ഷയായി. നിഷാദ് പൊന്നങ്കണ്ടി സ്വാഗതം പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍:**മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റും ജനതാദള്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചര്‍ക്ക് മേപ്പയ്യൂര്‍ പൗരാവലി നല്‍കി.മേപ്പയ്യൂര്‍ ടൗണില്‍ നടന്ന മൗനജാഥക്കും സര്‍വ്വകക്ഷി അനുശോചനയോഗത്തിനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ അധ്യക്ഷയായി. നിഷാദ് പൊന്നങ്കണ്ടി സ്വാഗതം പറഞ്ഞു.

പി.പി. രാധാകൃഷ്ണന്‍, സി.എച്ച്. ഇബ്രാഹിം കുട്ടി, ഇ. അശോകന്‍, കെ.എം.എ. അസീസ്, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണന്‍, രതിഷ് അമൃതപുരി, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ. ലോഹ്യ, എന്‍.എം. ദാമോദരന്‍, കെ.പി. രാമചന്ദ്രന്‍, സുനില്‍ ഓടയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312120/meppayyur-pays-last-respects-to-k-patchar)