---
title: " നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് യുവാക്കള്‍ക്ക് പരുക്ക്"
english_title: "Youth injured after bike hits bus in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312190/youth-injured-after-bike-hits-bus-in-naduvannur"
published_at: "2025-08-31T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b410153b30f_ACCI_1.jpg"
keywords: []
---

#  നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് യുവാക്കള്‍ക്ക് പരുക്ക്

> **Lead Summary:** **നടുവണ്ണൂര്‍ **: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് പരുക്ക്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

## Article Content

**നടുവണ്ണൂര്‍ **: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് പരുക്ക്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎല്‍ 56 ജി 3243 നമ്പര്‍ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോള്‍ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്ക് പറ്റിയ ഇവരെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312190/youth-injured-after-bike-hits-bus-in-naduvannur)