---
title: " വി.വി ദക്ഷിണാമൂര്‍ത്തി 9-ാം ചരമവാര്‍ഷിക ദിനം ആദരിച്ചു"
english_title: "V.V. Dakshinamurthy honored on his 9th death anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312224/vv-dakshinamurthy-honored-on-his-9th-death-anniversary"
published_at: "2025-08-31T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b43077ee067_ACCI_2.jpg"
keywords: []
---

#  വി.വി ദക്ഷിണാമൂര്‍ത്തി 9-ാം ചരമവാര്‍ഷിക ദിനം ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര **: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യുടെ സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ 9-ാം ചരമവാര്‍ഷിക ദിനം സമുചിതമായി ആദരിച്ചു.

## Article Content

**പേരാമ്പ്ര **: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യുടെ സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ 9-ാം ചരമവാര്‍ഷിക ദിനം സമുചിതമായി ആദരിച്ചു.

ഇന്ന് കാലത്ത് അദ്ദേഹത്തിന്റെ പാലേരിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സിപിഐ (എം) സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍ എംഎല്‍എ റീത്ത് സമര്‍പ്പിച്ചു. സ്മൃതി മണ്ഡപത്തില്‍ എം.കെ നളിനി പതാക ഉയര്‍ത്തി.

കെ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, എരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് , എന്‍.പി ബാബു തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗം നടത്തി. പി.എസ് പ്രവീണ്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312224/vv-dakshinamurthy-honored-on-his-9th-death-anniversary)