---
title: "പേരാമ്പ്ര  എസ്പിസി ക്യാമ്പിൽ ദുരന്തനിവാരണ ബോധവൽക്കരണം"
english_title: "Disaster management awareness campaign at Perambra SPC camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312226/disaster-management-awareness-campaign-at-perambra-spc-camp"
published_at: "2025-08-31T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b43308be062_2_0000_ATTACH.jpg"
keywords: []
---

# പേരാമ്പ്ര  എസ്പിസി ക്യാമ്പിൽ ദുരന്തനിവാരണ ബോധവൽക്കരണം

> **Lead Summary:** **പേരാമ്പ്ര: **മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ സ്പർശം ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിന്റെ ഭാഗമായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ നേതൃത്വം നൽകി. അഗ്നിബാധ പ്രതിരോധ മാർഗങ്ങളും എൽപിജി ഗ്യാസ് അപകട സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

## Article Content

**പേരാമ്പ്ര: **മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ സ്പർശം ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിന്റെ ഭാഗമായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ നേതൃത്വം നൽകി. അഗ്നിബാധ പ്രതിരോധ മാർഗങ്ങളും എൽപിജി ഗ്യാസ് അപകട സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം സിപിആർ കൊടുക്കുന്നതും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും കുട്ടികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തി.ക്യാമ്പ് പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുരക്ഷാ ബോധവൽക്കരണ ക്ലാസിന് സി.പി.ഒ സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് ആൻവിയ നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312226/disaster-management-awareness-campaign-at-perambra-spc-camp)