---
title: "കിണറില്‍ വീണ യുവതിക്ക് ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷകരായി"
english_title: "Firefighters and locals rescue young woman who fell into well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312266/firefighters-and-locals-rescue-young-woman-who-fell-into-well"
published_at: "2025-08-31T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4801a519eb_awqe.JPG"
keywords: []
---

# കിണറില്‍ വീണ യുവതിക്ക് ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷകരായി

> **Lead Summary:** **പേരാമ്പ്ര: **കോട്ടൂര്‍ തിരുവോട് കിണറില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് കാലത്ത് ആറുമണിയോടെ കോട്ടൂര്‍ കൊയിലോത്തരിക്കല്‍ ജിന്‍സി ആണ് കിണറില്‍ വീണത്. വിവരമറിഞ്ഞ് ബന്ധുക്കളായ രണ്ട് ചെറുപ്പക്കാര്‍ ഉടനെ പത്തടിയോളം വെള്ളമുള്ള കിണറിലിറങ്ങി യുവതിയെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **കോട്ടൂര്‍ തിരുവോട് കിണറില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് കാലത്ത് ആറുമണിയോടെ കോട്ടൂര്‍ കൊയിലോത്തരിക്കല്‍ ജിന്‍സി ആണ് കിണറില്‍ വീണത്. വിവരമറിഞ്ഞ് ബന്ധുക്കളായ രണ്ട് ചെറുപ്പക്കാര്‍ ഉടനെ പത്തടിയോളം വെള്ളമുള്ള കിണറിലിറങ്ങി യുവതിയെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

വിവരം അറിയിച്ചതിനെതുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റെസ്‌ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കളെയും ഫയര്‍ഫോഴ്‌സ് കരക്കെത്തിച്ചു.

ജിന്‍സിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, കെ അജേഷ്, ടി. വിബീഷ്, പി.എം വിജേഷ്, എസ് അശ്വിന്‍, എം.കെ മഹേഷ്, ഹോം ഗാര്‍ഡ് മാരായ എ.എം രാജീവന്‍, കെ രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312266/firefighters-and-locals-rescue-young-woman-who-fell-into-well)