---
title: "നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ചുണ്ടായ അപകടം; യുവാക്കള്‍ക്ക് ഗുരുതര പരിക്ക്"
english_title: "Accident in Naduvannur where a bike hit a bus; Youth seriously injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312271/accident-in-naduvannur-where-a-bike-hit-a-bus-youth-seriously-injured"
published_at: "2025-08-31T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b49323ab7ee_swqw.jpg"
keywords: []
---

# നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ചുണ്ടായ അപകടം; യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. നടുവണ്ണൂരിലെ പാലോട്ടുമ്മല്‍ അനന്തു , കിഴക്കോട് കടവ് പാറക്ക് താഴെ അശ്വന്ദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

## Article Content

പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് 2 യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. നടുവണ്ണൂരിലെ പാലോട്ടുമ്മല്‍ അനന്തു , കിഴക്കോട് കടവ് പാറക്ക് താഴെ അശ്വന്ദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎല്‍ 56 ജി 3243 നമ്പര്‍ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോള്‍ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

പരിക്ക് പറ്റിയ ഇവരെ ഉടന്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. അനന്തുവിന് തലയ്ക്കാണ് പരിക്ക്, അശ്വന്ദിന്റെ രണ്ട് കാലുകളുടെയും എല്ലിന് പൊട്ടുമുണ്ട്.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312271/accident-in-naduvannur-where-a-bike-hit-a-bus-youth-seriously-injured)