---
title: "തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്"
english_title: "Stray dog ​​attack; several injured at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312377/stray-dog-attack-several-injured-at-vadakara"
published_at: "2025-09-01T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b555a855d3c_lap_dog.JPG"
keywords: []
---

# തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

> **Lead Summary:** **വടകര:** വടകരയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, എടോടി റോഡ്

## Article Content

**വടകര:** വടകരയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, എടോടി റോഡ്

എന്നിവിടങ്ങളില്‍ നിന്നാണ് നായയുടെ ആക്രമണം ഉണ്ടായത്. പത്തോളം പേരെയാണ് നായ കടിച്ച് പരുക്കേല്‍പ്പിച്ചത്. രാത്രി രണ്ട് പേരെ കൂടി ആക്രമിച്ചു. പരുക്കേറ്റവരെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312377/stray-dog-attack-several-injured-at-vadakara)