---
title: "പുരയോണം 2K25 ആഘോഷിച്ചു"
english_title: "Purayonam 2K25 celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312384/purayonam-2k25-celebrated"
published_at: "2025-09-01T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b55982df73c_2_0000_ATTACH.jpg"
keywords: []
---

# പുരയോണം 2K25 ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര:**പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ (പുര) നേതൃത്വത്തില്‍ 'പുരയോണം 2K25' വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി എം.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വാസുദിവ്യ പ്രഭ അധ്യക്ഷത വഹിച്ചു. പൂതേരി ദാമോദരന്‍, ആര്‍. മഹമ്മൂദ്, അബ്ദുള്‍ ശങ്കര്‍ പുനത്തില്‍, സതിദേവി വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.കെ കുമാരന്‍ സരിഗ സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം ശങ്കരന്‍ തട്ടാംകണ്ടി നന്ദി രേഖപ്പെടുത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും അരങ്ങേറി. മുതിര്‍ന്നവര്‍ അവതരിപ്പിച്ച തിരുവാതിരയും പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടന്ന വടംവലി മത്സരവും പരിപാടിയെ ആവേശഭരിതമാക്കി.

## Article Content

**പേരാമ്പ്ര:**പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ (പുര) നേതൃത്വത്തില്‍ 'പുരയോണം 2K25' വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി എം.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വാസുദിവ്യ പ്രഭ അധ്യക്ഷത വഹിച്ചു. പൂതേരി ദാമോദരന്‍, ആര്‍. മഹമ്മൂദ്, അബ്ദുള്‍ ശങ്കര്‍ പുനത്തില്‍, സതിദേവി വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.കെ കുമാരന്‍ സരിഗ സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം ശങ്കരന്‍ തട്ടാംകണ്ടി നന്ദി രേഖപ്പെടുത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും അരങ്ങേറി. മുതിര്‍ന്നവര്‍ അവതരിപ്പിച്ച തിരുവാതിരയും പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടന്ന വടംവലി മത്സരവും പരിപാടിയെ ആവേശഭരിതമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312384/purayonam-2k25-celebrated)