---
title: "ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കും; ഡോ. ആസാദ് മൂപ്പന്‍"
english_title: "Anakkampoyil - Kalladi tunnel will play a significant role in the development of Wayanad; Dr. Azad Moopen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312416/anakkampoyil-kalladi-tunnel-will-play-a-significant-role-in-the-development-of-wayanad-dr-azad-moopen"
published_at: "2025-09-01T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5a44d25c43_thuranga.JPG"
keywords: []
---

# ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കും; ഡോ. ആസാദ് മൂപ്പന്‍

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട്:** കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ മേഖലയുടേത് ഉള്‍പ്പെടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണം കൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തില്‍ അവസാനിക്കുന്ന പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312416/anakkampoyil-kalladi-tunnel-will-play-a-significant-role-in-the-development-of-wayanad-dr-azad-moopen)