---
title: "സുരക്ഷാ പരിശീലനവുമായി എൻ.എസ്.എസ് ക്യാമ്പ് ‘തരംഗം 2025’"
english_title: "NSS Camp ‘Tarangam 2025’ with safety training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312424/nss-camp-tarangam-2025-with-safety-training"
published_at: "2025-09-01T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5ada48ac3a_2_0000_ATTACH.jpg"
keywords: []
---

# സുരക്ഷാ പരിശീലനവുമായി എൻ.എസ്.എസ് ക്യാമ്പ് ‘തരംഗം 2025’

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് തരംഗം 2025 സുരക്ഷാ ബോധവൽക്കരണ പരിശീലനങ്ങളോടെ കോളേജിൽ നടന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് തരംഗം 2025 സുരക്ഷാ ബോധവൽക്കരണ പരിശീലനങ്ങളോടെ കോളേജിൽ നടന്നു.

അഗ്നിബാധ പ്രതിരോധ മാർഗങ്ങൾ, പ്രഥമ ശുശ്രൂഷ, എൽപിജി അപായ സാധ്യതകളും മുൻകരുതലുകളും സംബന്ധിച്ച് പ്രായോഗിക പരിശീലനങ്ങൾ സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസുകൾ നയിച്ചു.

വിവിധ തരം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം റോപ്പ് റെസ്ക്യൂ രീതികളും പങ്കെടുത്തവർ അഭ്യസിച്ചു. ക്യാമ്പ് കോർഡിനേറ്റർ ഡോ. റീജ കുര്യന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹെലൻ സ്വാഗതവും ഹെലൻ ബെന്നി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312424/nss-camp-tarangam-2025-with-safety-training)