---
title: "ഓണാഘോഷം ആഘോഷമാക്കി സോള്‍ഡിയേഴ്‌സ് മുതുവണ്ണാച്ച"
english_title: "Soldiers Muthuvannacha celebrates Onam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312483/soldiers-muthuvannacha-celebrates-onam"
published_at: "2025-09-02T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b69aa7e9cfd_soli.jpg"
keywords: []
---

# ഓണാഘോഷം ആഘോഷമാക്കി സോള്‍ഡിയേഴ്‌സ് മുതുവണ്ണാച്ച

> **Lead Summary:** **മുതുവണ്ണാച്ച: **സോള്‍ഡിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭ്യമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ചിങ്ങത്തിലെ ചിനുങ്ങി ചിനുങ്ങിയുള്ള മഴയായിരുന്നെങ്കിലും ആഘോഷത്തെ അത് ബാധിച്ചില്ല. വിവിധ തരം ഓണ കളികളും 'അമ്മ' കാറ്ററിംഗ് കൂത്താളി തയ്യാറാക്കിയ ഓണസദ്യയും ഉണ്ടായിരുന്നു.

## Article Content

**മുതുവണ്ണാച്ച: **സോള്‍ഡിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭ്യമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ചിങ്ങത്തിലെ ചിനുങ്ങി ചിനുങ്ങിയുള്ള മഴയായിരുന്നെങ്കിലും ആഘോഷത്തെ അത് ബാധിച്ചില്ല. വിവിധ തരം ഓണ കളികളും 'അമ്മ' കാറ്ററിംഗ് കൂത്താളി തയ്യാറാക്കിയ ഓണസദ്യയും ഉണ്ടായിരുന്നു.

വിജയികള്‍ക്ക് ഭാരവാഹികള്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി. ഈ ഓണാഘോഷം എന്നും മനസ്സില്‍ തങ്ങിനില്‍കുന്നതാകാന്‍ ഏവരുടെയും നിറസാന്നിധ്യം കാരണമായതായി ഭാരവാഹികള്‍ പറഞ്ഞു.

ആറങ്ങാട്ട് കുഞ്ഞിക്കണ്ണന്‍, കെ സുധ, കോ- ഓഡിനേറ്റര്‍ പി ജിനേഷ്, ടി ഷൈജു തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കെ.സി ബബീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ.കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312483/soldiers-muthuvannacha-celebrates-onam)