---
title: "ഓണച്ചങ്ങാതി സംഘടിപ്പിച്ചു"
english_title: "Onam celebration organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312544/onam-celebration-organized"
published_at: "2025-09-02T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6cca4a9767_2_0000_ATTACH.jpg"
keywords: []
---

# ഓണച്ചങ്ങാതി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബി.ആര്‍.സി. പരിധിയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂത്താളി എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് റിസ്വാനൊപ്പം 'ഓണച്ചങ്ങാതി' പരിപാടി സംഘടിപ്പിച്ചു.കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഓണപൂക്കളവും ഓണസദ്യയും ഓണകളികളും കോര്‍ത്തിണക്കിയ പരിപാടിയില്‍ കൂട്ടുകാരോടൊപ്പം റിസ്വാന്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബി.ആര്‍.സി. പരിധിയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂത്താളി എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് റിസ്വാനൊപ്പം 'ഓണച്ചങ്ങാതി' പരിപാടി സംഘടിപ്പിച്ചു.കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഓണപൂക്കളവും ഓണസദ്യയും ഓണകളികളും കോര്‍ത്തിണക്കിയ പരിപാടിയില്‍ കൂട്ടുകാരോടൊപ്പം റിസ്വാന്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.

പരിപാടിയുടെ വിശദാംശങ്ങള്‍ ബി.ആര്‍.സി. ട്രെയിനര്‍ ടി.കെ. നൗഷാദ് അവതരിപ്പിച്ചു. ആശാവര്‍ക്കര്‍ സൗദാമിനി ഇ.വി., സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഉഷാറാണി പി.എം., കവിത എ.വി., ക്ലാസ് ടീച്ചര്‍ ആനന്ദ ലാലു, സി.ആര്‍.സി.സി. പി.പി. ലിനീഷ്, രക്ഷിതാവ് റഷീദ് ഒതയോത്ത് കണ്ടി എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ കെ.വി. രാഗിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജിം സ്വാഗതവും സ്‌പെഷ്യല്‍ എജുക്കേറ്റര്‍ ജസ്‌ന വി.വി. നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312544/onam-celebration-organized)