---
title: "യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for the Youth Talent Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312566/applications-invited-for-the-youth-talent-award"
published_at: "2025-09-02T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6ec8791fed_2_0000_ATTACH__copy.JPG"
keywords: []
---

# യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന യുവജന കമീഷന്റെ യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളും വ്യക്തികളുടെ സ്വമേധയാ നല്‍കുന്ന അപേക്ഷകളും പരിഗണിച്ച് വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മൂന്നുപേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന യുവജന കമീഷന്റെ യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളും വ്യക്തികളുടെ സ്വമേധയാ നല്‍കുന്ന അപേക്ഷകളും പരിഗണിച്ച് വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മൂന്നുപേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

പുരസ്‌കാര ജേതാക്കള്‍ക്ക് 20,000 രൂപ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 മുതല്‍ 40 വയസ് വരെയുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ സഹിതം വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇമെയില്‍ വഴിയോ, തിരുവനന്തപുരം വികാസ് ഭവനിലെ കമീഷന്‍ ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312566/applications-invited-for-the-youth-talent-award)