---
title: "സ്വയംതൊഴിൽ വായ്പയ്ക്ക് വനിതാ വികസന കോർപ്പറേഷൻ പദ്ധതി"
english_title: "Women's Development Corporation scheme for self-employment loans"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312583/womens-development-corporation-scheme-for-self-employment-loans"
published_at: "2025-09-02T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b701731928a_2_0000_ATTACH__copy.JPG"
keywords: []
---

# സ്വയംതൊഴിൽ വായ്പയ്ക്ക് വനിതാ വികസന കോർപ്പറേഷൻ പദ്ധതി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ വ്യക്തികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും സ്വയംതൊഴിൽ വായ്പ നൽകും. നിശ്ചിത വരുമാനപരിധിയിലുള്ള 18 മുതൽ 55 വയസ് വരെയുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ, ആറ് മുതൽ എട്ട് ശതമാനം വരെ പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്പകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ വ്യക്തികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും സ്വയംതൊഴിൽ വായ്പ നൽകും. നിശ്ചിത വരുമാനപരിധിയിലുള്ള 18 മുതൽ 55 വയസ് വരെയുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ, ആറ് മുതൽ എട്ട് ശതമാനം വരെ പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്പകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾ അതത് സിഡിഎസ് ചെയർപേഴ്സൺ മുഖേന ജാമ്യരേഖയില്ലാതെ അനുവദിക്കും. അപേക്ഷകൾ [www.mithrasoft.kswdc.org](http://www.mithrasoft.kswdc.org) വഴിയാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2766454, 9496015010

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312583/womens-development-corporation-scheme-for-self-employment-loans)