---
title: "വീട്ടില്‍ അഗ്‌നിബാധ"
english_title: "House fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312774/house-fire"
published_at: "2025-09-03T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b83aa53d7f8_2_0000_ATTACH__copy.JPG"
keywords: []
---

# വീട്ടില്‍ അഗ്‌നിബാധ

> **Lead Summary:** **പേരാമ്പ്ര : **മേപ്പയൂര്‍ പുളിയത്തിങ്കലില്‍ പട്ടോറക്കല്‍ അബ്ദുല്‍ നബീല്‍ എന്നയാളുടെ വീടിനു മുകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലിനോടൊപ്പമുള്ള ബാറ്ററി യൂണിറ്റിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. സംഭവസമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ തീയും പുകയും കണ്ട് അയല്‍വാസികള്‍ പരിഭ്രാന്തരായി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര : **മേപ്പയൂര്‍ പുളിയത്തിങ്കലില്‍ പട്ടോറക്കല്‍ അബ്ദുല്‍ നബീല്‍ എന്നയാളുടെ വീടിനു മുകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലിനോടൊപ്പമുള്ള ബാറ്ററി യൂണിറ്റിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. സംഭവസമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ തീയും പുകയും കണ്ട് അയല്‍വാസികള്‍ പരിഭ്രാന്തരായി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെയും നേതൃത്വത്തില്‍ എത്തിയ യൂണിറ്റ് വീട് തുറന്ന് മുകളിലത്തെ നിലയിലെ ബാറ്ററി യൂണിറ്റിന്റെ ഇലക്ട്രിക്കല്‍ കണക്ഷന്‍ വിച്ഛേദിച്ച് അപകടം ഒഴിവാക്കി.

സോളാര്‍ പാനലിന്റെ മൂന്ന് ബാറ്ററികള്‍ കത്തി നശിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ കെ. ശ്രീകാന്ത്, ടി. ബബീഷ്, കെ.പി. വിപിന്‍, അശ്വിന്‍ ഗോവിന്ദ്, കെ. ജിഷാദ്, അശ്വിന്‍ ബി., കെ. അജേഷ്, ആരാധ് കുമാര്‍ എന്നിവരോടൊപ്പം ഹോം ഗാര്‍ഡ്മാരായ എ.എം. രാജീവന്‍, പി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312774/house-fire)