---
title: "റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആവേശകരമായ ഓണാഘോഷം"
english_title: "Exciting Onam celebrations at Rural Headquarters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312778/exciting-onam-celebrations-at-rural-headquarters"
published_at: "2025-09-03T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b83ed0b8d7e_2_0000_ATTACH__copy.JPG"
keywords: []
---

# റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആവേശകരമായ ഓണാഘോഷം

> **Lead Summary:** കോഴിക്കോട് **: ** റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സേനാംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ച് പങ്കെടുത്ത് നിറഞ്ഞ പങ്കാളിത്തത്തോടെയാണ് ഓണാഘോഷം അരങ്ങേറിയത്. കലാപരിപാടികള്‍, കായികമത്സരങ്ങള്‍, ഫണ്‍ ഗെയിംസ്, ഗാനമേള എന്നിവ ഉള്‍പ്പെടുത്തി നടത്തിയ പരിപാടി ഉത്സവാന്തരീക്ഷമായി.

## Article Content

കോഴിക്കോട് **: ** റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സേനാംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ച് പങ്കെടുത്ത് നിറഞ്ഞ പങ്കാളിത്തത്തോടെയാണ് ഓണാഘോഷം അരങ്ങേറിയത്. കലാപരിപാടികള്‍, കായികമത്സരങ്ങള്‍, ഫണ്‍ ഗെയിംസ്, ഗാനമേള എന്നിവ ഉള്‍പ്പെടുത്തി നടത്തിയ പരിപാടി ഉത്സവാന്തരീക്ഷമായി.

പൂക്കളത്തിനായി നേരത്തെ തന്നെ ചെട്ടിച്ചെടികള്‍ വളര്‍ത്തിയതും മാതൃകാപരമായ പ്രവര്‍ത്തനമായി. മത്സരവിജയികള്‍ക്കും ക്യാമ്പിനെ മനോഹരമാക്കിയ നിധീഷ്, സുധീപ് എന്നിവര്‍ക്കും മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ വിനീഷ് മുയിപ്പോത്തിനും ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങള്‍ നല്‍കി. എല്ലാ കുട്ടികള്‍ക്കും ഡി.എച്ച്.?്യു റിക്രിയേഷന്‍ ക്ലബ്ബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഒരേ ഡിസൈനിലുള്ള പുള്ളി വസ്ത്രങ്ങളും മറൂണ്‍ കൈത്തറി വേഷങ്ങളും അണിഞ്ഞും വര്‍ണ്ണാഭമായ വസ്ത്രങ്ങളില്‍ പങ്കെടുത്തും സേനാംഗങ്ങളും കുടുംബാംഗങ്ങളും ഓണം ആഘോഷിച്ചു. ആവേശകരമായ ഉറിയടി മത്സരത്തോടെ പരിപാടികള്‍ സമാപിച്ചു.

ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ്., അഡീഷണല്‍ എസ്പി എന്‍.പി. ചന്ദ്രന്‍, എന്‍.സി. ഡിവൈഎസ്പി പ്രകാശന്‍ പടന്നയില്‍, എസ്.ബി. ഡിവൈഎസ്പി സുഭാഷ് ബാബു, ഡി.സി.ആര്‍.ബി. ഡിവൈഎസ്പി സുരേഷ് ബാബു, ആര്‍.ഐ. ഇന്‍ചാര്‍ജ് സതീഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ജില്ലാ ഭാരവാഹികളും സന്നിഹിതരായിരുന്നു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312778/exciting-onam-celebrations-at-rural-headquarters)