---
title: "കോടേരിച്ചാലില്‍ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു"
english_title: "An accident occurred at Koderichal where a bike collided with a Milk van; a young man died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312783/an-accident-occurred-at-koderichal-where-a-bike-collided-with-a-milk-van-a-young-man-died"
published_at: "2025-09-03T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8431cd2e4c_acsi.JPG"
keywords: []
---

# കോടേരിച്ചാലില്‍ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാലില്‍ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി നന്മണ്ട സ്വദേശി എരട്ടിയാല്‍കൂട്ടത്തില്‍ മനോജിന്റെ മകന്‍ ഷാനുലാല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാല്‍ കനാല്‍ പാലത്തിന് സമീപത്താണ് അപകടം.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാലില്‍ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി നന്മണ്ട സ്വദേശി എരട്ടിയാല്‍കൂട്ടത്തില്‍ മനോജിന്റെ മകന്‍ ഷാനുലാല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാല്‍ കനാല്‍ പാലത്തിന് സമീപത്താണ് അപകടം.

ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ ബൈക്കും എതിര്‍ വശത്തു നിന്നും വന്ന മില്‍മവാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷാനു ലാലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രി അധികൃതര്‍ പേരാമ്പ്ര പൊലീസില്‍ വിവരമറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312783/an-accident-occurred-at-koderichal-where-a-bike-collided-with-a-milk-van-a-young-man-died)