---
title: "ജലജീവൻ മിഷൻ: കുടിശ്ശികക്കെതിരെ കടുത്ത നടപടി"
english_title: "Jaljeevan Mission: Strict action against arrears"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312793/jaljeevan-mission-strict-action-against-arrears"
published_at: "2025-09-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b853818ec67_2_0000_ATTACH__copy.JPG"
keywords: []
---

# ജലജീവൻ മിഷൻ: കുടിശ്ശികക്കെതിരെ കടുത്ത നടപടി

> **Lead Summary:** **കൊയിലാണ്ടി :** ജലജീവൻ മിഷൻ പദ്ധതിപ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട, ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ വാട്ടർ ചാർജ് ഉടൻ അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി കൊയിലാണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജലവിതരണം സൗജന്യമാണെന്ന തെറ്റിദ്ധാരണയിൽ പലരും ചാർജ് അടയ്ക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്. കുടിശ്ശിക തുടരുന്നവർക്ക് കണക്ഷൻ വിച്ഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കും.

## Article Content

**കൊയിലാണ്ടി :** ജലജീവൻ മിഷൻ പദ്ധതിപ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട, ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ വാട്ടർ ചാർജ് ഉടൻ അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി കൊയിലാണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജലവിതരണം സൗജന്യമാണെന്ന തെറ്റിദ്ധാരണയിൽ പലരും ചാർജ് അടയ്ക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്. കുടിശ്ശിക തുടരുന്നവർക്ക് കണക്ഷൻ വിച്ഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കും.

ജലജീവൻ മിഷൻ കണക്ഷനുകളിൽ ബില്ല് ലഭിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം. കുടിശ്ശികയുള്ളവർക്ക് ബി.പി.എൽ ആനുകൂല്യങ്ങൾ ലഭിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്നും വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്ക് 0496 2620420 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312793/jaljeevan-mission-strict-action-against-arrears)