---
title: "ബജറ്റ്; പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചുണ്ട് റോഡിന് 10 കോടി "
english_title: "Budget; 10 crore for Perambra - Chembra - Koorachund road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31280/budget-10-crore-for-perambra-chembra-koorachund-road"
published_at: "2022-03-12T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c51f1c366e_0000 WATERMARK.jpg"
keywords: []
---

# ബജറ്റ്; പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചുണ്ട് റോഡിന് 10 കോടി 

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചുണ്ട് റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ണമായി തുക വകയിരുത്തിയ ഏക പ്രവൃത്തിയാണിത്. മറ്റ് 17 പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുകയാണ് അനുവദിച്ചത്.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചുണ്ട് റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പേരാമ്പ്ര മണ്ഡലത്തില്‍ പൂര്‍ണമായി തുക വകയിരുത്തിയ ഏക പ്രവൃത്തിയാണിത്. മറ്റ് 17 പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുകയാണ് അനുവദിച്ചത്.

പേരാമ്പ്ര പോളിടെക്‌നിക്ക്, കൈതേരിമുക്ക് ടൂറിസം പ്രൊജക്ട്, ചക്കിട്ടപാറ കായിക കോംപ്ലക്‌സും നീന്തല്‍കുളവും, വിയ്യഞ്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ്, ചേനായിക്കടവ് പാലം, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍, പാലേരി, ചങ്ങരോത്ത് വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടം, ആവളപാണ്ടി കൃഷിയോഗ്യമാക്കല്‍, പേരാമ്പ്ര ടൗണില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കല്‍പ്പത്തൂര്‍ - വെള്ളിയൂര്‍ - കാപ്പുമ്മല്‍ റോഡ്, വെളിയന്നൂര്‍ ചെല്ലി സമഗ്ര കാര്‍ഷിക വികസന പദ്ധതി, മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-ആവള റോഡ്, പേരാമ്പ്ര മള്‍ട്ടിലെയര്‍ കാര്‍ പാര്‍ക്കിംഗ്, പേരാമ്പ്ര മുന്‍സീഫ് മജിസ്‌ട്രേറ്റ് കെട്ടിടം, ചങ്ങരോത്ത് വ്യവസായ പാര്‍ക്ക്, കരുവോട് - കണ്ടം ചിറ കൃഷിയോഗ്യമാക്കല്‍ എന്നിവക്കാണ് ടോക്കണ്‍ തുക മാത്രം വകയിരുത്തിയത്.

ചെമ്പ്ര റോഡിന് പേരാമ്പ്ര മുതല്‍ പാണ്ടിക്കോട് വരെ നവീകരണത്തിന് നേരത്തെ തുക വകയിരുത്തി പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍ കരാറുകാരുടെ അനാസ്ഥ കാരണം പ്രവൃത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആദ്യ കരാറുകാരനെ മാറ്റി പുതിയ ആളെ കൊണ്ടുവന്നെങ്കിലും ആ കരാറുകാരനും പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മൂന്നാമതും ടെണ്ടര്‍ വിളിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31280/budget-10-crore-for-perambra-chembra-koorachund-road)