---
title: "ഡ്രീംസ് ജില്ലാ തല പരിശീലന പരിപാടിക്ക് നാളെ തുടക്കം"
english_title: "Dreams district-level training program begins tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312853/dreams-district-level-training-program-begins-tomorrow"
published_at: "2025-09-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b92456b1a63_2_0000_ATTACH.jpg"
keywords: []
---

# ഡ്രീംസ് ജില്ലാ തല പരിശീലന പരിപാടിക്ക് നാളെ തുടക്കം

> **Lead Summary:** **പേരാമ്പ്ര:** ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രൂപം കൊണ്ട ഡ്രീംസ് പ്രോജക്ടിന്റെ ജില്ലാ തലപരിശീലന പരിപാടിക്ക് നാളെ പേരാമ്പ്രയിൽ തുടക്കം കുറിക്കും. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു.) പേരാമ്പ്ര യൂണിറ്റിന്റെയും അസറ്റ് പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ഏകദിന പരിശീലന പരിപാടി നടക്കുക. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് സ്റ്റുഡന്റ് പൈലറ്റ് ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ മറിയം ജുമാന നിർവഹിക്കും.

## Article Content

**പേരാമ്പ്ര:** ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രൂപം കൊണ്ട ഡ്രീംസ് പ്രോജക്ടിന്റെ ജില്ലാ തലപരിശീലന പരിപാടിക്ക് നാളെ പേരാമ്പ്രയിൽ തുടക്കം കുറിക്കും. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു.) പേരാമ്പ്ര യൂണിറ്റിന്റെയും അസറ്റ് പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ഏകദിന പരിശീലന പരിപാടി നടക്കുക. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് സ്റ്റുഡന്റ് പൈലറ്റ് ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ മറിയം ജുമാന നിർവഹിക്കും.

പ്രശസ്ത മന:ശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. റഹീമുദ്ദീൻ പി.കെ, ഡോ. രാഹുൽ, ടി. സലിം എന്നിവർ മുഖ്യ പരിശീലകരായിരിക്കും. ജില്ലയിലെ പരിശീലകർക്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ വിവിധ മാർഗരേഖകളിലാണ് പരിശീലനം നൽകുക.കേരളത്തിലെ ആയിരത്തോളം ട്രെയിനർമാരെ ഉൾപ്പെടുത്തി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പേരാമ്പ്രയിൽ ജില്ലാ തല പരിപാടി നടക്കുന്നത്.

**
**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312853/dreams-district-level-training-program-begins-tomorrow)