---
title: "കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി "
english_title: "The festival was flagged off at the Kallot Thacharathkandi Srinagakali Amma Temple perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31307/the-festival-was-flagged-off-at-the-kallot-thacharathkandi-srinagakali-amma-temple-perambra"
published_at: "2022-03-12T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c6ccb92a61_0000 WATERMARK.jpg"
keywords: []
---

# കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സി.കെ. നാരായണന്‍, കര്‍മ്മി പി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 15ന് വൈകീട്ട് 04:30 ന് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത് മനഃ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റ് മുഖ്യ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലി നടക്കുന്നു.

## Article Content

**പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സി.കെ. നാരായണന്‍, കര്‍മ്മി പി.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 15ന് വൈകീട്ട് 04:30 ന് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത് മനഃ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റ് മുഖ്യ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലി നടക്കുന്നു.

മാര്‍ച്ച് 16 ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറയും നടക്കും. മാര്‍ച്ച് 17 ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീര്‍ക്കുലവറവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കുന്നതാണ്. മാര്‍ച്ച് 18 ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കുന്നു.

വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികള്‍ സമാപിക്കുന്നു. സര്‍പ്പബലി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക. 9846099500

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31307/the-festival-was-flagged-off-at-the-kallot-thacharathkandi-srinagakali-amma-temple-perambra)