---
title: "ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Onam celebrations were organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313072/onam-celebrations-were-organized"
published_at: "2025-09-05T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bae3cddb4a9_2_0000_ATTACH.jpg"
keywords: []
---

# ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** **ചങ്ങരോത്ത്: **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് യുവക്ലബ്ബും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഓണകാഴ്ച്ച - 25' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷമായി.

## Article Content

**ചങ്ങരോത്ത്: **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് യുവക്ലബ്ബും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഓണകാഴ്ച്ച - 25' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷമായി.

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആലി ഉദ്ഘാടനം ചെയ്തു.പരിപാടികളില്‍ പൊതുവെ ചെറുപ്പക്കാരുടെ പങ്കാളിത്തം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, സംഘാടനത്തിലും മത്സരങ്ങളിലും യുവജനങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായതായി ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു.

കെ.എം. രാഹുല്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.  അരവിന്ദക്ഷന്‍ മുഖ്യാതിഥിയായി.

ബാലവേദി രൂപീകരിച്ചതോടൊപ്പം ഗൃഹങ്കണ പൂക്കള മത്സരം, മുളകയറ്റം തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍ അരങ്ങേറി.

ലിനീഷ് കുമ്പളം, സുനുമോള്‍, ജില്ലാ തല അമ്പെയ്ത് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രദേഴ്‌സ് കുളക്കണ്ടം, സിനിമാതാരം വിജേഷ്, എസ്.എസ്.എല്‍.സി., എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

രാജന്‍ പഴുപ്പട്ട, സി.കെ. സരിത്ത്, വി.എം. സമീഷ്, ജഗത് ആര്‍.സി. എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഭിലാഷ് പഴുപ്പട്ട സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എം. സൗരവ് നന്ദിയും പറഞ്ഞു.. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313072/onam-celebrations-were-organized)