---
title: "ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സമരത്തിലേക്ക് "
english_title: "National Agricultural Workers Federation to strike perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31314/national-agricultural-workers-federation-to-strike-perambra"
published_at: "2022-03-12T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c7243bea03_0000 WATERMARK.jpg"
keywords: []
---

# ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സമരത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സമരത്തിലേക്ക്. കര്‍ഷക തൊഴിലാളികളുടെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി ക്ഷേമനിധി ഓഫീസ്‌ന് മുന്നില്‍ 14.03.2022 തിങ്കളാഴ്ച ധര്‍ണ നടത്തും.

## Article Content

**പേരാമ്പ്ര: **ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സമരത്തിലേക്ക്. കര്‍ഷക തൊഴിലാളികളുടെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി ക്ഷേമനിധി ഓഫീസ്‌ന് മുന്നില്‍ 14.03.2022 തിങ്കളാഴ്ച ധര്‍ണ നടത്തും.

ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യു.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. സഞ്ജയ് കൊഴുക്കല്ലൂര്‍, റിയാസ് ഊട്ടേരി, എം. കുട്ട്യാലി, കുഞ്ഞി കേളപ്പന്‍, ഒ.കെ. കരുണാകരന്‍, ബാലന്‍ നായര്‍ കൂത്താളി, ചന്തു കീഴ്പ്പയ്യൂര്‍, എന്‍.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31314/national-agricultural-workers-federation-to-strike-perambra)