---
title: "കുറ്റ്യാടിപുഴയില്‍ ചുഴിയില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned after being caught in a whirlpool in Kuttiyadipuzha."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313162/a-young-man-drowned-after-being-caught-in-a-whirlpool-in-kuttiyadipuzha"
published_at: "2025-09-06T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbdeeae2b11_salam.JPG"
keywords: []
---

# കുറ്റ്യാടിപുഴയില്‍ ചുഴിയില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിപുഴയില്‍ യുവാവ് ചുഴിയില്‍പ്പെട്ട് മുങ്ങിമരിച്ചു. പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി ഇറങ്ങിയതിനിടെയാണ് അപകടം. അയനിക്കാട് പാലേരി ഫൈസല്‍ ആണ് മരിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിപുഴയില്‍ യുവാവ് ചുഴിയില്‍പ്പെട്ട് മുങ്ങിമരിച്ചു. പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി ഇറങ്ങിയതിനിടെയാണ് അപകടം. അയനിക്കാട് പാലേരി ഫൈസല്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ച മൂന്നോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കല്‍ ചീര്‍പ്പിന് സമീപമായിരുന്നു സംഭവം. പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങിയതിനിടെ ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പയ്യോളി പൊലീസും വടകരയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രിയിമോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ തഫ്‌സീന. ബാപ്പ പരേതനായ അബ്ദുള്ള. ഉമ്മ ആയിഷ. സഹോദരങ്ങള്‍ ഫിറോസ് ബാബു, ഫൈലാസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313162/a-young-man-drowned-after-being-caught-in-a-whirlpool-in-kuttiyadipuzha)