---
title: "പുനരധിവാസ കേന്ദ്രമായ പ്രത്യാശയില്‍ ഓണാഘോഷം"
english_title: ". Onam celebrations at Pratyasha, a rehabilitation center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313185/onam-celebrations-at-pratyasha-a-rehabilitation-center"
published_at: "2025-09-06T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbf3a13ec4c_MEjAR.JPG"
keywords: []
---

# പുനരധിവാസ കേന്ദ്രമായ പ്രത്യാശയില്‍ ഓണാഘോഷം

> **Lead Summary:** **പേരാമ്പ്ര:** മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരാമ്പ്രയിലെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദ് പ്രത്യാശയിലെ സഹോദരങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരാമ്പ്രയിലെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദ് പ്രത്യാശയിലെ സഹോദരങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ചെയര്‍മാന്‍ ഏ.കെ തറുവയ് ഹാജി, ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് രാജീവന്‍ മല്ലിശ്ശേരി, പി. ശ്രീനിവാസന്‍, ടി.എന്‍.കെ സുധീരന്‍, മനോജ് കല്ലോട്, പ്രദീപ് മാമ്പള്ളി, കെ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഓണ സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313185/onam-celebrations-at-pratyasha-a-rehabilitation-center)