---
title: "സാന്ത്വനസ്പർശം 2025 മുയിപ്പോത്തിൽ"
english_title: "santhwana sparsham at muyipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313250/santhwana-sparsham-at-muyipoth"
published_at: "2025-09-06T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc439660af0_2_0000_ATTACH.jpg"
keywords: []
---

# സാന്ത്വനസ്പർശം 2025 മുയിപ്പോത്തിൽ

> **Lead Summary:** **മുയിപ്പോത്ത്:** സർഗ്ഗധാര സാംസ്കാരികവേദി മുയിപ്പോത്ത് പടിഞ്ഞാറക്കരയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണവും ഉൾപ്പെടുത്തി ‘സാന്ത്വനസ്പർശം 2025’ മുയിപ്പോത്ത് എൽ.പി. സ്കൂളിൽ നടന്നു. പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മുയിപ്പോത്ത്:** സർഗ്ഗധാര സാംസ്കാരികവേദി മുയിപ്പോത്ത് പടിഞ്ഞാറക്കരയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണവും ഉൾപ്പെടുത്തി ‘സാന്ത്വനസ്പർശം 2025’ മുയിപ്പോത്ത് എൽ.പി. സ്കൂളിൽ നടന്നു. പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

> കുട്ടികളും മുതിർന്നവരും പങ്കെടുത്ത കലാ-കായിക മത്സരങ്ങൾ, മെഗാ തിരുവാതിര, കവുങ്ങ് കയറ്റം തുടങ്ങിയവയും അരങ്ങേറി. സബർമതി തിയറ്റർ വില്ലേജ് ചെറുവണ്ണൂരിന്റെ “ഒരു കോയിക്കോടൻ ഹൽവ” എന്ന നാടകം വേദി കീഴടക്കി.സാംസ്കാരികവേദി പ്രസിഡന്റ് സത്യൻ ദേവരാഗം അധ്യക്ഷനായി. പിന്നണി ഗായകൻ അജയ് ഗോപാൽ, ടി. മനോജ്, എൻ.ആർ. രാഘവൻ, വി.കെ. അമാനത്ത്, രാധാകൃഷ്ണൻ പി. എന്നിവർ സംസാരിച്ചു. സർഗ്ഗധാര സെക്രട്ടറി പി.ആർ. രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.കെ.എം. ഭവിത നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313250/santhwana-sparsham-at-muyipoth)