---
title: "കൂട്ടോണം 2025: നാടിൻ്റെ ഉത്സവം"
english_title: "Kootonam 2025: The Festival of the Nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313273/kootonam-2025-the-festival-of-the-nation"
published_at: "2025-09-06T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc5fb067a54_2_0000_ATTACH__copy.JPG"
keywords: []
---

# കൂട്ടോണം 2025: നാടിൻ്റെ ഉത്സവം

> **Lead Summary:** **ചെറുവണ്ണൂർ: **കൂട്ട് അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ 170 ഓളം കുടുംബങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. നാടിൻ്റെ സമത്വം, സാഹോദര്യം, മാനവികത എന്നിവ വിളിച്ചോതുന്ന കൂട്ടായ്മയായാണ് ‘കൂട്ടോണം 2025’ നടന്നത്.പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡണ്ട് പി. രാധാകൃഷ്ണൻ ഓണസന്ദേശം നൽകി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ മത്സരങ്ങളും കലാപരിപാടികളും പ്രദർശനങ്ങളും അരങ്ങേറി. കമ്പവലി, പുലിക്കളി, മാവേലി വരവേൽപ്പ് എന്നിവയും അരങ്ങേറി.അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്.

## Article Content

**ചെറുവണ്ണൂർ: **കൂട്ട് അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ 170 ഓളം കുടുംബങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. നാടിൻ്റെ സമത്വം, സാഹോദര്യം, മാനവികത എന്നിവ വിളിച്ചോതുന്ന കൂട്ടായ്മയായാണ് ‘കൂട്ടോണം 2025’ നടന്നത്.പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡണ്ട് പി. രാധാകൃഷ്ണൻ ഓണസന്ദേശം നൽകി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ മത്സരങ്ങളും കലാപരിപാടികളും പ്രദർശനങ്ങളും അരങ്ങേറി. കമ്പവലി, പുലിക്കളി, മാവേലി വരവേൽപ്പ് എന്നിവയും അരങ്ങേറി.അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313273/kootonam-2025-the-festival-of-the-nation)