---
title: "കെഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരില്‍ പൊതുയോഗം നടത്തി"
english_title: "KSTA Balussery sub-district committee held a public meeting at Ekarur perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31329/ksta-balussery-sub-district-committee-held-a-public-meeting-at-ekarur-perambra"
published_at: "2022-03-12T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c7e60c5ccd_0000 WATERMARK.jpg"
keywords: []
---

# കെഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരില്‍ പൊതുയോഗം നടത്തി

> **Lead Summary:** ** പേരാമ്പ്ര: **സംസ്ഥാന സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി കെഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷാജിമ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എം.എം. ഗണേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **സംസ്ഥാന സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി കെഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷാജിമ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എം.എം. ഗണേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. അബ്ബാസ്, സി. ഷീബ എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി പി.എം. സോമന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സബ് ജില്ലാ കമ്മിറ്റി അംഗം വി.എം. ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31329/ksta-balussery-sub-district-committee-held-a-public-meeting-at-ekarur-perambra)