---
title: "അയ്യന്‍കാളി ജയന്തി സംഘടിപ്പിച്ചു"
english_title: "Ayyankali Jayanti organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313297/ayyankali-jayanti-organized"
published_at: "2025-09-07T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bced4aa53fc_2_0000_ATTACH.jpg"
keywords: []
---

# അയ്യന്‍കാളി ജയന്തി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കേരള പുലയ മഹാസഭ പേരാമ്പ്ര യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളി ജയന്തി അനുസ്മരണ സമ്മേളനം പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ ദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി.

## Article Content

**പേരാമ്പ്ര:** കേരള പുലയ മഹാസഭ പേരാമ്പ്ര യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളി ജയന്തി അനുസ്മരണ സമ്മേളനം പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ ദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി.

ദേശീയ പുരസ്‌കാര ജേതാവ് ലിനീഷ് നരയംകുളം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിബീഷ് ജി.കെ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.കെ. പ്രേമന്‍, കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് പ്രസാദ്, സുരേഷ് ചേനായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സമ്മേളനത്തില്‍ ലിനീഷ് നരയംകുളത്തെയും പഞ്ചായത്ത് അംഗം കെ.കെ. പ്രേമനെയും വേദിയില്‍ ആദരിച്ചു. സി.കെ. സുനിലാല്‍ സ്വാഗതം പറഞ്ഞു. ബിജു വെള്ളിയൂര്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313297/ayyankali-jayanti-organized)