---
title: "പേരാമ്പ്രയിലെ കെഎസ്‌യുവിനെ ഇനി അമിത്ത് മനോജ് നയിക്കും"
english_title: "Amit Manoj will now lead KSU in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313372/amit-manoj-will-now-lead-ksu-in-perambra"
published_at: "2025-09-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd5275efd70_MEjAR.JPG"
keywords: []
---

# പേരാമ്പ്രയിലെ കെഎസ്‌യുവിനെ ഇനി അമിത്ത് മനോജ് നയിക്കും

> **Lead Summary:** **പേരാമ്പ്ര :** അമിത്ത് മനോജ് കെഎസ്യു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** അമിത്ത് മനോജ് കെഎസ്യു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ അനധികൃത നിയമനങ്ങള്‍ നടത്തിയും മറ്റു ആളുകളെ തിരുകി കയറ്റി അക്കാദമിക്ക് അന്തരീക്ഷം തകര്‍ക്കുന്ന നയങ്ങള്‍ വിദ്യഭ്യാസ മേഖലക്ക് ഭൂഷണമല്ലന്നും അത്തരം നയങ്ങള്‍ക്ക് എതിരായ വിദ്യാര്‍ത്ഥി ശബ്ദമാണ് കാലിക്കറ്റ്, കുസാറ്റ്, കേരള, കണ്ണൂര്‍ പോലുള്ള യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷനില്‍ കെഎസ്യു മുന്നേറ്റത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്യു മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആദിത്യ വാത്മികം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അര്‍ജുന്‍ കറ്റയാട്ട്, സനൂജ് കുരുവട്ടൂര്‍, കെഎസ്യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, എസ് അഭിമന്യു, അമിത്ത് മനോജ്, ആദില്‍ മുണ്ടിയത്ത്, ജിഷ്ണു കടിയങ്ങാട്, അക്ഷിത പുഷ്പന്‍, അശ്വിന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313372/amit-manoj-will-now-lead-ksu-in-perambra)