---
title: "മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം 12 ന് മേപ്പയ്യൂരിൽ"
english_title: "Muslim League protest meeting in Meppayyur on the 12th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313407/muslim-league-protest-meeting-in-meppayyur-on-the-12th"
published_at: "2025-09-07T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd8b2dac749_2_0000_ATTACH__copy.JPG"
keywords: []
---

# മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം 12 ന് മേപ്പയ്യൂരിൽ

> **Lead Summary:** **മേപ്പയ്യൂർ:** ഇടത് സർക്കാറിൻ്റെ ദുർഭരണത്തെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും എതിർത്തും, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 12-ന് വൈകുന്നേരം 4 മണിക്ക് സലഫി പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലി ടൗണിൽ സമാപിക്കും. തുടർന്ന് 5 മണിക്ക് മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ നടക്കുന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യും.

## Article Content

**മേപ്പയ്യൂർ:** ഇടത് സർക്കാറിൻ്റെ ദുർഭരണത്തെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും എതിർത്തും, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 12-ന് വൈകുന്നേരം 4 മണിക്ക് സലഫി പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലി ടൗണിൽ സമാപിക്കും. തുടർന്ന് 5 മണിക്ക് മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ നടക്കുന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യും.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനാകും. എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.എം. അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുൽസലാം എന്നിവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313407/muslim-league-protest-meeting-in-meppayyur-on-the-12th)