---
title: "കല്പത്തൂർ മമ്മിളിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്"
english_title: "Two people seriously injured in car and bike collision in Mammilikulam, Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313408/two-people-seriously-injured-in-car-and-bike-collision-in-mammilikulam-kalpathur"
published_at: "2025-09-07T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd8ef4596b6_2_0000_ATTACH.jpg"
keywords: []
---

# കല്പത്തൂർ മമ്മിളിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂർ മമ്മിളിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചേ മുക്കാലോടെ മമ്മിളിക്കുളം പള്ളിക്കു സമീപമാണ് അപകടം സംഭവിച്ചത്.മമ്മിളിക്കുളം സ്വദേശികളായ നെല്ലിയുള്ളതിൽ സന്തോഷും കുട്ടിപ്പറമ്പിൽ ലിഗീഷും പരിക്കേറ്റവരാണ്. പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇവർ സഞ്ചരിക്കുമ്പോൾ, വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദിശമാറി ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കാർ ഇരിങ്ങത്ത് സ്വദേശിയുടേതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കല്പത്തൂർ മമ്മിളിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചേ മുക്കാലോടെ മമ്മിളിക്കുളം പള്ളിക്കു സമീപമാണ് അപകടം സംഭവിച്ചത്.മമ്മിളിക്കുളം സ്വദേശികളായ നെല്ലിയുള്ളതിൽ സന്തോഷും കുട്ടിപ്പറമ്പിൽ ലിഗീഷും പരിക്കേറ്റവരാണ്. പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇവർ സഞ്ചരിക്കുമ്പോൾ, വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദിശമാറി ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കാർ ഇരിങ്ങത്ത് സ്വദേശിയുടേതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313408/two-people-seriously-injured-in-car-and-bike-collision-in-mammilikulam-kalpathur)