---
title: "പേരാമ്പ്രയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷമാക്കി"
english_title: "Sree Narayana Guru Jayanti celebrated in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313499/sree-narayana-guru-jayanti-celebrated-in-perambra"
published_at: "2025-09-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be710a7c146_sndp.jpg"
keywords: []
---

# പേരാമ്പ്രയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷമാക്കി

> **Lead Summary:** **പേരാമ്പ്ര: **എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ 171-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ്എന്‍ കോളെജ് മുന്‍ പ്രിന്‍സിപ്പാള്‍ വിനോദ് കുമാര്‍ ചെമ്മാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി. എം. കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ 171-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ്എന്‍ കോളെജ് മുന്‍ പ്രിന്‍സിപ്പാള്‍ വിനോദ് കുമാര്‍ ചെമ്മാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി. എം. കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത ജ്യോതിഷ പണ്ഠിതന്‍ പി.ജി. നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. യോഗം ബോര്‍ഡ് അംഗം ശശി മേക്കാഞ്ഞിരത്ത്, വനിതാ സംഘം സെക്രട്ടറി ബീന സുരേഷ്, യൂത്ത്മൂവ് മെന്റ് കേന്ദ്ര കമ്മറ്റി അംഗം പി.ബി. ബെല്‍ജിത്ത്, യൂണിയന്‍ സെക്രട്ടറി പി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313499/sree-narayana-guru-jayanti-celebrated-in-perambra)