---
title: " മേപ്പയ്യൂരില്‍ സൗജന്യ കണ്ണ് പരിശോധന കേമ്പ് സംഘടിപ്പിച്ചു"
english_title: "Organized a free eye examination camp at meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31350/organized-a-free-eye-examination-camp-at-meppayyur"
published_at: "2022-03-12T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c9c5305b71_vvvv - Copy (3) - Copy copy.jpg"
keywords: []
---

#  മേപ്പയ്യൂരില്‍ സൗജന്യ കണ്ണ് പരിശോധന കേമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ നോര്‍ത്ത് മേഖല പാലിയേറ്റീവ്‌സും ഇ.ആര്‍ വായനശാലയും സൈമണ്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധന കേമ്പ് സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ നോര്‍ത്ത് മേഖല പാലിയേറ്റീവ്‌സും ഇ.ആര്‍ വായനശാലയും സൈമണ്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധന കേമ്പ് സംഘടിപ്പിച്ചു.

കേമ്പ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷയായി.

കെ.കുഞ്ഞിരാമന്‍, ഡോ. അനഘ വിശ്വനാഥ്, എം.രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.രാഘവന്‍ സ്വാഗതവും പി.കെ.ബാബു നന്ദിയും പറഞ്ഞു.

നൂറിലധികം രോഗികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി സൈമണ്‍ കണ്ണാശുപത്രിയില്‍ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31350/organized-a-free-eye-examination-camp-at-meppayyur)