---
title: "ഓണാഘോഷം സംഘടിപ്പിച്ച് കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ "
english_title: "Kumaranasan Library, Kalpathur, organizes Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313506/kumaranasan-library-kalpathur-organizes-onam-celebrations"
published_at: "2025-09-08T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be7632d3b95_sama.jpg"
keywords: []
---

# ഓണാഘോഷം സംഘടിപ്പിച്ച് കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ 

> **Lead Summary:** **പേരാമ്പ്ര:** കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരവും വിവിധ കലാ കായിക മത്സരങ്ങളും നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന, കഥ, കവിതാ രചന മത്സരങ്ങള്‍ എന്നിവ നടത്തി.

## Article Content

**പേരാമ്പ്ര:** കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരവും വിവിധ കലാ കായിക മത്സരങ്ങളും നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന, കഥ, കവിതാ രചന മത്സരങ്ങള്‍ എന്നിവ നടത്തി.

സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും പഞ്ചായത്ത് പ്രസിഡന്റ് ശാരദ പാട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു. പി.എം ബൈജു അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ മുഖമാസിക ഗ്രന്ഥലോകത്തിന്റെ വാര്‍ഷിക വരിസംഖ്യ ക്യാമ്പയിന്‍ നീലിമ അനൂപില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു. ബൈജു തടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313506/kumaranasan-library-kalpathur-organizes-onam-celebrations)