---
title: "നൊച്ചാട് പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Nochad Pulyula Kandi Tharavad family gathering organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313524/nochad-pulyula-kandi-tharavad-family-gathering-organized"
published_at: "2025-09-08T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be8276571fd_der.jpg"
keywords: []
---

# നൊച്ചാട് പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** നൊച്ചാട്: ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള നൊച്ചാട് പുളിയുള്ള കണ്ടി തറവാടിന്റെ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകനായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. പി. കമല ഭദ്രദീപം കൊളുത്തി. കെ ശ്രീരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

നൊച്ചാട്: ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള നൊച്ചാട് പുളിയുള്ള കണ്ടി തറവാടിന്റെ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകനായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. പി. കമല ഭദ്രദീപം കൊളുത്തി. കെ ശ്രീരേഷ് അധ്യക്ഷത വഹിച്ചു.

പി.കെ സുനീഷ്, പി ബിജീഷ്, പി.കെ ബിന്ദു, പി.കെ ഷീബ, പി.കെ ഷിഗില്‍, പി.കെ ഷിജി, എം.പി സിജി, അമൃത മേപ്പയ്യൂര്‍, പി.കെ മബിഷ, പി.കെ അശ്വതി, പി.കെ തുഷാര, സദാനന്ദന്‍ കണ്ണാടി പോയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൗമാരക്കാരും രക്ഷിതാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി സോണി സുന്ദര്‍ ക്ലാസ് നയിച്ചു. സമാപന പരിപാടി നാടക-സീരിയല്‍ നടന്‍ ശ്രീധരന്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കും വനിതകള്‍ക്കും കായിക - കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313524/nochad-pulyula-kandi-tharavad-family-gathering-organized)