---
title: "തൊഴില്‍ ദിനം 150 ആക്കി ഉയര്‍ത്തണം; ഐഎന്‍ടിയുസി"
english_title: "Workday should be increased to 150; INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313536/workday-should-be-increased-to-150-intuc"
published_at: "2025-09-08T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be8ba8e0b1b_thozhil.jpg"
keywords: []
---

# തൊഴില്‍ ദിനം 150 ആക്കി ഉയര്‍ത്തണം; ഐഎന്‍ടിയുസി

> **Lead Summary:** **പേരാമ്പ്ര :** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിവര്‍ഷ തൊഴില്‍ ദിനം 150 ആക്കി ഉയര്‍ത്തണമെന്നും, ദിവസ വേതനം 600 രൂപയാക്കി ഉയര്‍ത്തണമെന്നും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിവര്‍ഷ തൊഴില്‍ ദിനം 150 ആക്കി ഉയര്‍ത്തണമെന്നും, ദിവസ വേതനം 600 രൂപയാക്കി ഉയര്‍ത്തണമെന്നും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഇ.ടി.സരിഷ് അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കന്നാട്ടി, കെ.ടി. രവിന്ദ്രന്‍, കെ.വി. രാഘവന്‍, കെ.കെ സുവര്‍ണ്ണ, ഇ.സി. മിനി, സ്മിത റോജി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.ടി രവിന്ദ്രന്‍ പ്രസിഡണ്ട്, കെ.ടി സുനില്‍ കുമാര്‍, ഇ.സി മിനി, എം അശോകന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍, സ്മിത റോജി ട്രഷര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313536/workday-should-be-increased-to-150-intuc)