---
title: "കുടിശിക പിരിവിനിടെ ബാങ്ക് ജീവനക്കാരന് മർദ്ദനം"
english_title: "Bank employee assaulted while collecting dues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313608/bank-employee-assaulted-while-collecting-dues"
published_at: "2025-09-08T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68beee9f2fbde_2_0000_ATTACH.jpg"
keywords: []
---

# കുടിശിക പിരിവിനിടെ ബാങ്ക് ജീവനക്കാരന് മർദ്ദനം

> **Lead Summary:** **ചക്കിട്ടപാറ: **കുടിശിക പിരിവിനായി വീടുകൾ സന്ദർശിച്ച സർവീസ് സഹകരണ ബാങ്ക് ജീവനക്കാരന് ക്രൂര മർദ്ദനം. ബാങ്കിലെ സീനിയർ ക്ലർക്ക് ബിബിൻ രാജിനെയാണ് മാട്ടനോട് സ്വദേശി മുരളീധരൻ അയ്യപ്പൻചാലിൽ മർദിച്ചത്. ദീർഘകാലമായി വായ്പ കുടിശികയാക്കിയ മുരളീധരനാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ബിബിൻ രാജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**ചക്കിട്ടപാറ: **കുടിശിക പിരിവിനായി വീടുകൾ സന്ദർശിച്ച സർവീസ് സഹകരണ ബാങ്ക് ജീവനക്കാരന് ക്രൂര മർദ്ദനം. ബാങ്കിലെ സീനിയർ ക്ലർക്ക് ബിബിൻ രാജിനെയാണ് മാട്ടനോട് സ്വദേശി മുരളീധരൻ അയ്യപ്പൻചാലിൽ മർദിച്ചത്. ദീർഘകാലമായി വായ്പ കുടിശികയാക്കിയ മുരളീധരനാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ബിബിൻ രാജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313608/bank-employee-assaulted-while-collecting-dues)