---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാറപകടം"
english_title: "Car accident on the Perambra bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313626/car-accident-on-the-perambra-bypass"
published_at: "2025-09-08T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bef32c8ea01_aqpa.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാറപകടം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ ബൈപ്പാസ് ഹോട്ടലിനു സമീപം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് അപകടം. ഇന്ന് രാത്രി 7.45 ഓടുകൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ നിയന്ത്രണംവിട്ട് റോഡ് അരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ ബൈപ്പാസ് ഹോട്ടലിനു സമീപം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് അപകടം. ഇന്ന് രാത്രി 7.45 ഓടുകൂടിയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ നിയന്ത്രണംവിട്ട് റോഡ് അരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

ലോറിയുടെയും കാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ലോറി പിന്നിലേക്ക് നിരങ്ങി നീങ്ങി. കാറില്‍ ഉണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313626/car-accident-on-the-perambra-bypass)